ജല്ലിക്കെട്ട്: സംഘര്‍ഷം ഒഴിവാക്കാന്‍ കമല്‍ ഹാസന്‍റെ അഭ്യര്‍ത്ഥന


തമിഴ്നാട്ടില്‍ ജല്ലിക്കെട്ടിന്‍റെ പേരിലുള്ള സമരം സംഘര്‍ഷമായി മാറിയതോടെ ജനങ്ങളെ അനുനയിപ്പിക്കാന്‍ പ്രമുഖ നടന്‍ കമല്‍ ഹാസന്‍ രംഗത്തെത്തി. ‘നിങ്ങളുടെ അവകാശം ആര്‍ക്കും എടുത്ത്മാറ്റാനാവില്ല. ശാന്തരാകൂക, രാജ്യത്തെ പരമോന്നത സ്ഥാപനങ്ങള്‍ ഇത് കാണുന്നുണ്ട്. നിങ്ങള്‍ക്കനുകൂലമായി പ്രതികരിക്കുമെന്ന് കരുതുക.സമാധാനം പാലിക്കുക’ എന്ന് കമല്‍ ട്വീറ്റ് ചെയ്തു. പ്രമുഖ ആര്‍.കെ ബാലാജിയും സമാധാന സന്ദേശവുമായി രംഗത്തെത്തിയിട്ടുണ്ട്.


മറീന ബീച്ച്‌ കേന്ദ്രീകരിച്ച്‌ ആയിരങ്ങള്‍ പ്രക്ഷോഭം തുടരുകയാണ്. സമരക്കാരെ ഒഴിപ്പിക്കാനുള്ള പോലീസ് നടപടി സംഘര്‍ഷത്തിലാണ് എത്തിച്ചത്. സമരക്കാര്‍ പോലീസ് സ്റ്റേഷനും വാഹനങ്ങള്‍ക്കും തീവച്ചിരുന്നു.




Sharing is Caring