ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് ഉടനില്ല; വീണ്ടും ചോദ്യം ചെയ്‌തേക്കും


കൊച്ചി: പീഡനക്കേസില്‍ ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റില്‍ തീരുമാനമായില്ല. ഐജി വിജയ് സാക്കറെയുടെ വസതിയില്‍ ചേര്‍ന്ന പൊലീസ് ഉന്നത തല യോഗം അന്വേഷണ പുരോഗതി വിലയിരുത്തി.


അടുത്ത ആഴ്ച ഒരു യോഗം കൂടി ചേര്‍ന്നതിന് ശേഷമെ തീരുമാനിക്കുകയുള്ളൂ എന്ന് കോട്ടയം എസ്പി ഹരിശങ്കര്‍ പറഞ്ഞു. ഇതോടെ ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് ഉടനുണ്ടാവില്ലെന്ന് വ്യക്തമായി. അന്വേഷണ സംഘത്തിന് മേല്‍ സമ്മര്‍ദ്ദം ഇല്ലെന്ന് ഡിവൈഎസ്പി പി.കെ.സുഭാഷും പ്രതികരിച്ചു.


രാത്രി ചേര്‍ന്ന പൊലീസിന്റെ നിര്‍ണായക യോഗം പുലര്‍ച്ചെ വരെ നീണ്ടു. ബിഷപ്പിന്റെ അറസ്റ്റ് ഒഴിവാക്കാന്‍ ഉന്നത തല സമ്മര്‍ദ്ദം ഉണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ബിഷപ്പിനെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടും, ബിഷപ്പിന്റെ മൊഴിയില്‍ വൈരുദ്ധ്യം കണ്ടെത്തിയിട്ടും അറസ്റ്റ് വൈകുന്നത് ഉന്നത തല സമ്മര്‍ദ്ദം കൊണ്ടാണെന്നാണ് ആരോപണം.



Sharing is Caring