മോ​ഷ്ടാ​വെ​ന്ന് ആ​രോ​പി​ച്ച്‌ ഡ​ല്‍​ഹി​യി​ല്‍ കൗ​മാ​ര​ക്കാ​ര​നെ നാ​ട്ടു​കാ​ര്‍ ത​ല്ലി​ക്കൊ​ന്നു

ന്യൂ​ഡ​ല്‍​ഹി: മോ​ഷ്ടാ​വെ​ന്ന സം​ശ​യ​ത്തി​ല്‍ ഡ​ല്‍​ഹി​യി​ല്‍ കൗ​മാ​ര​ക്കാ​ര​നെ ത​ല്ലി​ക്കൊ​ന്നു. മു​കു​ന്ദ്പൂ​രി​ലാ​ണു സം​ഭ​വം. വീ​ടി​നു സ​മീ​പ​ത്തു​നി​ന്നു കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം മാ​താ​പി​താ​ക്ക​ള്‍ ക​ണ്ടെ​ത്തി. പ്ര​ദേ​ശ​വാ​സി​ക​ള്‍ കു​ട്ടി​യെ അ​ടി​ച്ചു​കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെ​ന്നു ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ച്ചു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു മൂ​ന്നു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. മ​റ്റു മൂ​ന്നു പേ​ര്‍ ഒ​ളി​വി​ലാ​ണ്. ഭാ​ല്‍​സ്വ പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണു കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. കേ​സി​ല്‍ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

സ​മീ​പ​ത്തെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പി​ടി​യി​ലാ​യ കു​ട്ടി​യെ പ്ര​ദേ​ശ​വാ​സി​ക​ള്‍ മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *