ഒളിംപിക് മാരത്തണ്‍ മത്സരത്തിനിടെ വെള്ളം തരാന്‍ പോലും ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന് സൗകര്യം ഒരുക്കിയില്ലെന്ന ഒ.പി. ജയ്ഷയുടെ ആരോപണങ്ങള്‍ തള്ളി സഹ മാരത്തണ്‍ താരം കവിത റാവത്ത്. ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന് എല്ലാ സൗകര്യവും നല്‍കിയിരുന്നു, തനിക്ക് പരാതി ഒന്നുമില്ല. ജയ്ഷയുടെ ആരോപണം ശരിയല്ലെന്നുമാണ് കവിതയുടെ വാദം. ജയ്ഷയുടെ വാദം ശരിയല്ലെന്ന് ഫെഡറേഷനും പ്രതികരിച്ചിരുന്നു.













