ജയലളിതയെ ചികിത്സിക്കാന്‍ സിങ്കപ്പൂരില്‍ നിന്നും വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘമെത്തി


: അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ ചികിത്സിക്കാന്‍ സിങ്കപ്പൂരില്‍ നിന്നും വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘമെത്തി.
സിംഗപ്പൂര്‍ മൗണ്ട് എലിസബത്ത് ആശുപത്രിയിലെ ശ്വാസകോശ വിദഗ്ദ്ധരാണ് അപ്പോളോ ആശുപത്രിയില്‍ എത്തിയത്. ശ്വാസകോശ സംബന്ധമായി ജയലളിതയ്ക്ക് കാര്യമായ പ്രശ്നമുണ്ടെന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ ലണ്ടനില്‍നിന്നുള്ള ഡോ. റിച്ചാര്‍ഡ് ജോണ്‍ ബെലെയും ആശുപത്രിയിലെത്തിയിരുന്നു. കൂടാതെ എയിംസിലെ മൂന്നു വിദഗ്ധ ഡോക്ടര്‍മാരും ചികിത്സക്ക് മേല്‍നോട്ടം വഹിച്ചുവരികയാണ്.




Sharing is Caring