ജയലളിതയുടെ വീട്ടുജോലിക്കാരിയെ മുഖ്യമന്ത്രിയാക്കുന്നത് അംഗീകരിക്കില്ല; എം.കെ സ്റ്റാലിൻ


അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല നടരാജനെ മുഖ്യമന്ത്രിയാക്കുന്നതിനെ അംഗീകരിക്കാനാകില്ലെന്ന് ഡിഎംകെ നേതാവ് എം.കെ.സ്റ്റാലിന്‍.


ജയലളിതയുടെ വീട്ടുജോലിക്കാരിയെ മുഖ്യമന്ത്രിയാക്കുന്നതിനെ അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞ അദ്ദേഹം അതു ജനാധിപത്യത്തിന് എതിരാണെന്നും വ്യക്തമാക്കി. ജയലളിതയ്ക്കു വേണ്ടിയാണ് 2016ല്‍ തമിഴ് ജനത വോട്ടു ചെയ്തത്. അല്ലാതെ ജയയുടെ വീട്ടുജോലിക്കാരിയെ മുഖ്യമന്ത്രിയാക്കാനായിരുന്നില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു. ശശികലയെ മുഖ്യമന്ത്രിയാക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സ്റ്റാലിന്റെ പ്രസ്താവന.


ജയലളിതയുടെ മരണത്തിനുശേഷം ജനറല്‍ സെക്രട്ടറിയുടെ ചുമതലയേറ്റെടുത്തതിനു പിന്നാലെ ശശികല മുഖ്യമന്ത്രിയാകണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ഉയര്‍ന്നിരുന്നു.



Sharing is Caring