ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് എ.ഐ.എ.ഡി.എം.കെ നേതാവ്


ജയലളിതയുടേത് സ്വാഭാവിക മരണമല്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടചെന്നും ആരോപിച്ച് എ.ഐ.എ.ഡി.എം.കെയുടെ മുതിര്‍ന്ന നേതാവും തമിഴ്നാട് മുൻ സ്പീക്കറുമായ പി.എച്ച്.പാണ്ഡ്യന്‍ രംഗത്ത്. മരണത്തില്‍ അന്വേഷണം വേണമെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.


ജയലളിത മരിക്കുന്നതിന് മുന്‍പ് പോയസ് ഗാര്‍ഡനില്‍ തര്‍ക്കം നടന്നുവെന്നും ചിലര്‍ ജയലളിതയെ പിടിച്ചുതള്ളിയെന്നും പാണ്ഡ്യന്‍ ആരോപിക്കുന്നു. അമ്മയുടെ മരണ ശേഷം ശശികല നേതൃസ്ഥാനത്തെത്തിയതിനേയും അദ്ദേഹം ചോദ്യം ചെയ്തു.
ശശികല ജനങ്ങളെ ചതിക്കുകയായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ‘അമ്മയുടെ മരണത്തിന് പിന്നാലെ ശശികല പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം നേടിയെടുത്തു. ഒരു മാസം കൂടി പിന്നിട്ടപ്പോള്‍ തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനവും നേടി’. എന്നാല്‍ തങ്ങള്‍ അതിന് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.




Sharing is Caring