തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയില്‍ അഭ്യൂഹങ്ങള്‍ തുടരുന്നതിനിടയില്‍ ചെന്നൈയില്‍ നിന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.തെന്നിന്ത്യന്‍ സൂപ്പര്‍താരം അജിത്തിനെയാണ് ജയലളിത പിന്‍ഗാമിയാക്കുന്നതെന്ന വാര്‍ത്തകള്‍ തമിഴ്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വില്‍പത്രത്തില്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ജയലളിത എഴുതി ചേര്‍ത്തുകഴിഞ്ഞു. എന്നാല്‍ എഡിഎംകെയില്‍ ഇത് സംബന്ധിച്ച് രണ്ട് അഭിപ്രായമാണെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ താല്‍കാലിക പദവി വഹിക്കുന്ന പനീര്‍ശെല്‍വം പിന്‍ഗാമിയാകണമെന്ന് ഒരുകൂട്ടര്‍ വാദിക്കുന്നു. എന്നാല്‍ തോഴി ശശികലയ്ക്കും സംഘത്തിനും പനീര്‍ശെല്‍വത്തിനോട് കൂറില്ല.
തമിഴ് രാഷ്ട്രീയവും സിനിമയും തമ്മിലുളള ബന്ധം കണക്കിലെടുത്ത് സിനിമാ മേഖലയില്‍ നിന്നുളള വ്യക്തി തന്നെ പാര്‍ട്ടിയുടെ തലപ്പത്തേക്ക് എത്തണമെന്ന് പാര്‍ട്ടിക്കുളളില്‍ അഭിപ്രായമുയര്‍ന്നുകഴിഞ്ഞു. അജിത്തുമായി അടുത്ത ബന്ധമാണ് ജയലളിതയ്ക്കുളളത്.














