ജയലളിതയുടെ കോടനാട് എസ്റ്റേറ്റിലെ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു


തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള കോടനാട് എസ്റ്റേറ്റിലെ ജീവനക്കാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. എസ്റ്റേറ്റില്‍ കംപ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലി ചെയ്തിരുന്ന ദിനേശിനെ സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആറു വര്‍ഷമായി എസ്റ്റേറ്റില്‍ ജോലി ചെയ്ത് വരികയായിരുന്നു ദിനേശ്‍.
ജയലളിതയുടെ നിര്യാണത്തിന് പിന്നാലെ കോടനാട് എസ്റ്റേറ്റിലെ ബംഗ്ലാവില്‍ കവര്‍ച്ച നടന്നിരുന്നു. കവര്‍ച്ചക്ക് പിന്നില്‍ കേരളത്തില്‍ നിന്നുള്ളവരെയാണെന്ന് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയിരുന്നു.


കവര്‍ച്ചാ കേസിലെ പ്രതി കനകരാജ് വാഹനാപകടത്തില്‍ മരിച്ചിരുന്നു. മറ്റൊരു പ്രതിയായ സയന്‍റെ ഭാര്യയും മകനും വാഹനാപകടത്തിലും മരിച്ചു. കേസില്‍ ഇതുവരെ എട്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 11 പേരാണ് കവര്‍ച്ചാ സംഘത്തിലുള്ളതെന്നാണ് പൊലീസ് കണ്ടെത്തല്‍.




Sharing is Caring