ജയന്റ് വീലില്‍ നിന്നും വീണ് പരുക്കേറ്റ കുട്ടി മരിച്ചു


ചിറ്റാറില്‍ നടന്നുവന്ന കാര്‍ണിവലിനിടെ ജയന്റ് വീലില്‍ നിന്ന് വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു. ചിറ്റാര്‍ കുളത്തുങ്കല്‍ സജിയുടെ മകള്‍ പ്രിയങ്ക (14) യാണ് മരിച്ചത്. സെപ്തംബര്‍ എട്ടാം തീയതി വ്യാഴാഴ്ചയാണ് സംഭവം നടന്നത്.


ചിറ്റാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു പ്രിയങ്ക. പ്രിയങ്കയുടെ സഹോദരന്‍ അലന്‍ (5) സംഭവദിവസംതന്നെ മരണപ്പെട്ടിരുന്നു.




Sharing is Caring