ചെന്നൈ: മറീന ബീച്ചിലെ മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ സ്മാരകത്തിന് സമീപം പൊലീസ് കോണ്‍സ്റ്റബിള്‍ ആത്മഹത്യ ചെയ്തു. മധുരയില്‍ നിന്നുള്ള അരുണ്‍രാജ്(25) ആണ് സ്വയം വെടിവെച്ച് മരിച്ചത്. ജയലളിതുടെ സ്മാരകത്തില്‍ സുരക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനായിരുന്നു അരുണ്‍രാജ്.
രാവിലെ ബീച്ചില്‍ നടക്കാനിറങ്ങിയവരാണ് അരുണ്രാജിെന്റ മൃതദേഹം കണ്ടത്. 303 ബോള്‍ട്ട് ആക്ഷന്‍ റൈഫിള്‍ ഉപയോഗിച്ച് അരുണ്‍രാജ് കഴുത്തില്‍ വെടിവെച്ചെന്നാണ് വിവരം. അതേ സമയം, ആത്മഹത്യാ കാരണത്തെ കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാേണാ ജോലി സമര്ദ്ദമാണോ ആത്മഹത്യയുടെ കാരണം എന്നത് പരിശോധിക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സംഭവത്തെ തുടര്‍ന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥരെല്ലാം ചെന്നൈയിലെ ജയ സ്മാരകത്തിലെത്തി. ശനിയാഴ്ച രാത്രിയും അരുണ്‍രാജ് അച്ഛനോട് സംസാരിച്ചിരുന്നു.













