ജയ സ്​മാരകത്തില്‍ പൊലീസ്​ കോണ്‍സ്​റ്റബിള്‍ ആത്​മഹത്യ ചെയ്​തു


ചെന്നൈ: മറീന ബീച്ചിലെ മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ സ്​മാരകത്തിന്​ സമീപം പൊലീസ്​ കോണ്‍സ്​റ്റബിള്‍ ആത്​മഹത്യ ചെയ്​തു. മധുരയില്‍ നിന്നുള്ള അരുണ്‍രാജ്​(25) ആണ്​ സ്വയം വെടിവെച്ച്‌​ മരിച്ചത്​. ജയലളിതുടെ സ്​മാരകത്തില്‍ സുരക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനായിരുന്നു അരുണ്‍രാജ്​.


രാവിലെ ബീച്ചില്‍ നടക്കാനിറങ്ങിയവരാണ്​ അരുണ്‍രാജി​​െന്‍റ മൃതദേഹം കണ്ടത്​. 303 ബോള്‍ട്ട്​ ആക്ഷന്‍ റൈഫിള്‍ ഉപയോഗിച്ച്‌​ അരുണ്‍രാജ്​ കഴുത്തില്‍ വെടിവെച്ചെന്നാണ്​​ വിവരം. അതേ സമയം, ആത്​മഹത്യാ കാരണത്തെ കുറിച്ച്‌​ സൂചനകളൊന്നും ലഭിച്ചിട്ടില്ല. വ്യക്​തിപരമായ കാരണങ്ങള്‍ കൊണ്ടാ​േണാ ജോലി സമര്‍ദ്ദമാണോ ആത്​മഹത്യയുടെ കാരണം എന്നത്​ പരിശോധിക്കുമെന്ന്​ പൊലീസ്​ ഉദ്യോഗസ്ഥര്‍ അറിയിച്ചു.


സംഭവത്തെ തുടര്‍ന്ന്​ ഉയര്‍ന്ന ഉദ്യോഗസ്ഥരെല്ലാം ചെന്നൈയിലെ ജയ സ്​മാരകത്തിലെത്തി. ശനിയാഴ്​ച രാത്രിയും അരുണ്‍രാജ്​ അച്​ഛനോട്​ സംസാരിച്ചിരുന്നു.



Sharing is Caring