സിറിയന്‍ സര്‍ക്കാരിനെതിരെ ആക്രമണം ശക്തമാക്കി തുര്‍ക്കി


സിറിയ: സിറിയന്‍ സര്‍ക്കാരിനെതിരെ ആക്രമണം ശക്തമാക്കി തുര്‍ക്കി. ആഫ്രിനില്‍ തുര്‍ക്കി നടത്തിയ വ്യോമാക്രമണത്തില്‍ സിറിയന്‍ സര്‍ക്കാര്‍ സേനയിലെ 36 പേര്‍ കൊല്ലപ്പെട്ടു. അതേസമയം ആക്രമണത്തില്‍ എട്ട് ടര്‍ക്കിഷ് സേനാംഗങ്ങള്‍ കൊല്ലപ്പെടുകയും 13 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.


വടക്കന്‍ സിറിയന്‍ മേഖലയായ കാഫര്‍ ജിന മേഖല കേന്ദ്രീകരിച്ചാണ് തുര്‍ക്കിയുടെ ആക്രമണം. ആഫ്രിനില്‍ കുര്‍ദിഷ് സേനയെ സഹായിക്കുന്നതിനു വേണ്ടി രണ്ടാഴ്ച മുമ്ബാണ് സിറിയന്‍ സൈന്യമെത്തിയത്. ഇവിടെയുള്ള കുര്‍ദുകളെ തീവ്രവാദികളായിട്ടാണ് തുര്‍ക്കി വിലയിരുത്തിയിട്ടുള്ളത്.




Sharing is Caring