ശ്രീനഗര്‍: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ രണ്ട് മാസമായി തുടരുന്ന എല്ലാ പോസ്റ്റ്പെയ്ഡ് മൊബൈല്‍ സേവനങ്ങളും പുനഃസ്ഥാപിക്കാന്‍ തീരുമാനം. ‘തിങ്ങളാഴ്ച ഉച്ചയോടെ എല്ലാ പോസ്റ്റ് പെയ്ഡ് മൊബൈല്‍ സേവനങ്ങളും പുനഃസ്ഥാപിക്കും’ എന്ന് ജമ്മുകശ്മീര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സാല്‍ പറഞ്ഞു. ഇന്ത്യ ചൈന ഉച്ചകോടി തുടരുന്നതിനിടെയാണ് തീരുമാനം .
ഇന്ത്യന്‍ ഭരണഘടന ജമ്മുകശ്മീരിന് ഉറപ്പു നല്‍കിയിരുന്ന പ്രത്യേക പദവി എടുത്തുകളഞ്ഞതിനോടനുബന്ധിച്ചാണ് ജമ്മുകശ്മീരില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് . ഓഗസ്റ്റ് 5നാണ് ചരിത്രം തിരുത്തികുറിച്ചുകൊണ്ട് ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി തിരിച്ചതും.
ജമ്മുകശ്മീരില്‍ തിരിച്ചടികളുണ്ടാകാതിരിക്കാന്‍ വലിയ സുരക്ഷാ നടപടികളാണ് നടപ്പിലാക്കിയിരിക്കുന്നത്.














