ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു


ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ ന്യൂയോര്‍ക്കിലെ വിമാനത്താവളത്തില്‍ രണ്ടുമണിക്കൂര്‍നേരം അധികൃതര്‍ തടഞ്ഞുവച്ചു.
മൂന്നാമത്തെ സന്ദര്‍ശനത്തിനിടെ ഇത് മൂന്നാം തവണയാണ് അദ്ദേഹത്തെ സുരക്ഷ കാരണങ്ങളുടെ പേരില്‍ തടഞ്ഞുവച്ചത്. ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഒമര്‍ അബ്ദുള്ള.
യു.എസില്‍ വരുന്നതിന് പകരം വീട്ടില്‍ തന്നെ തങ്ങിയാല്‍ മതിയായിരുന്നു എന്ന് ആഗ്രഹിച്ച്‌ പോകുകയാണെന്നും രണ്ടു മണിക്കൂര്‍ നഷ്ടമായെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ പരിശോധനകള്‍ക്കുശേഷം രണ്ടു മണിക്കൂര്‍ കഴിഞ്ഞാണ് അദ്ദേഹത്തെ വിട്ടയച്ചത്.




Sharing is Caring