ജമ്മു കശ്മീര്‍ ബാങ്ക് ശാഖയ്ക്കു സമീപം പോലീസുകാര്‍ക്ക് നേരെ ഗ്രനേഡ് ആക്രമണം


പോലീസ് സംഘത്തിനു നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം. ജമ്മു കശ്മീര്‍ ബാങ്കിന്‍റെ സോപോറിലെ ശാഖയ്ക്കു സമീപമായിരുന്നു ഗ്രനേഡ് ആക്രമണം. ആക്രമണത്തില്‍ നാലു പോലിസുകാര്‍ക്ക് പരിക്കേറ്റു. ബാങ്ക കൊള്ളയടിക്കാന്‍ എത്തിയ ഭീകരരാണെന്നാണ് പോലീസ് നിഗമനം. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ജമ്മു കശ്മീര്‍ ബാങ്കിന്‍റെ വിവിധ ശാഖകള്‍ ഭീകരര്‍ കൊള്ളയടിക്കുന്നുണ്ട്. 13 സംഭവങ്ങളിലായി 92 ലക്ഷം രൂപയോളം ഭീകരരര്‍ കൊള്ളയടിച്ചിട്ടുണ്ട്




Sharing is Caring