ജമ്മു കശ്മീരില്‍ വീണ്ടും ഭീകരരുമായി ഏറ്റുമുട്ടല്‍; ഒരു ഭീകരനെ കൂടി വധിച്ചു


ജമ്മു കശ്മീരിലെ പൂഞ്ച് മേഖലയില്‍ വീണ്ടും ഭീകരരുമായി ഏറ്റുമുട്ടല്‍. ഇന്ന് രാവിലെ ഒരു ഭീകരന്റെ മൃതദേഹം കൂടി കണ്ടെടുത്തു. ഞായറാഴ്ച മൂന്നു ഭീകരരെ വധിച്ച അതേ സ്ഥലത്തു തന്നെയാണ് ഇന്ന് വീണ്ടും വെടിവയ്പ്പ് ഉണ്ടായത്. ഇതോടെ, ഇവിടെ മാത്രം ഇന്നലെയും ഇന്നുമായി കൊല്ലപ്പെട്ട ഭീകരുടെ എണ്ണം നാലായി.
പൂഞ്ച് പട്ടണത്തില്‍ പണിതുകൊണ്ടിരുന്ന മിനി സെക്രട്ടേറിയറ്റിനു സമീപമാണ് വീണ്ടും വെടിവയ്പ്പ് ഉണ്ടായതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറ‍ഞ്ഞു. കെട്ടിടത്തില്‍ ഒളിച്ചിരുന്ന ഭീകരര്‍ ആണ് ഇന്നു വീണ്ടും വെടിവയ്പ്പ് നടത്തിയതെന്നാണ് ആദ്യ വിവരം. സുരക്ഷാസേന തിരിച്ചടിക്കുകയും ചെയ്തു. ഏറ്റുമുട്ടല്‍ തുടരുകയാണ്




Sharing is Caring