ജമ്മു കശ്മീരിലെ ഉധംപുര് തീവ്രവാദി ആക്രമണം: രണ്ട് ബി.എസ്.എഫ് ജവാന്മാര് കൊല്ലപ്പെട്ടു


ജമ്മു: ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയിലെ സാംരുലി ഹൈവേയില്‍ ബി.എസ്.എഫ് കോണ്‍വോയിക്കു നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ രണ്ട് ബി.എസ്.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. എട്ട് ജവാന്മാര്‍ക്ക് പരിക്കേറ്റു. സൈനികരുടെ പ്രത്യാക്രമണത്തില്‍ ഒരു തീവ്രവാദിയും കൊല്ലപ്പെട്ടു. ആക്രമണത്തെത്തുടര്‍ന്ന് ബി.എസ്.എഫ് ഡയറക്ടര്‍ ജനറല്‍ ഡി.കെ പഥക് കശ്മീരിലേക്ക് തിരിച്ചു. ബംഗ്ലാദേശ് അതിര്‍ത്തി രക്ഷാ സേനാ മേധാവിയുമായുള്ള കൂടിക്കാഴ്ച റദ്ദാക്കിയാണ് പഥക് കശ്മീരിലേക്ക് പോയത്.


BSF_Attack_Jammu



Sharing is Caring