ജമ്മു കശ്മീരിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയായി മെഹബൂബ അധികാരമേറ്റു


ജമ്മു കശ്മീരില്‍ ആദ്യ വനിതാ മുഖ്യമന്ത്രിയായി മെഹബൂബ മുഫ്തി സത്യ പ്രതിജ്ഞചെയ്ത് അധികാരമേറ്റു. രാവിലെ 11 മണിക്ക് രാജ് ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ എന്‍ എന്‍വോറ, മെഹബൂബ മുഫ്തിക്ക് സത്യ വാചകം ചൊല്ലി കൊടുത്തു.


ബിജെപി നേതാവ് നിര്‍മല്‍ സിംഗ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. മെഹ്ബൂബയ്ക്കൊപ്പം മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു അധിക്കാരമേറ്റു. എന്നാല്‍ ചടങ്ങ് കോണ്‍ഗ്രസ് ബഹിഷ്കരിച്ചു.




Sharing is Caring