ജപ്പാനില്‍ ഭൂചലനം: സുനാമി തിരകള്‍ ആഞ്ഞടിച്ചു; ഫുകുഷിമ ആണവകേന്ദ്രം അടച്ചു


ഭൂചലനത്തിനു പിന്നാലെ ജപ്പാനില്‍ സുനാമി തിരകള്‍ ആഞ്ഞടിച്ചു. ഭൂചലനമുണ്ടായ ഫുകുഷിമ മേഖലയില്‍ തന്നെയാണ് സുനാമിയും ഉണ്ടായത്. ഇതേത്തുടര്‍ന്ന് ഫുകുഷിമ ആണവനിലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. സെന്‍ഡായിയില്‍ 1.4 മീറ്റര്‍ ഉയരമുള്ള തിരകളാണ് ആഞ്ഞടിച്ചത്.
ജപ്പാനിലും ന്യൂസിലന്‍ഡിലുമാണ് ഇന്നു പുലര്‍ച്ചെ ശക്തമായ ഭൂചലനമുണ്ടായത്. ജപ്പാനിലെ ഫുകുഷിമ മേഖലയില്‍ 7.4 തീവ്രത രേഖപ്പെടുത്തി. പ്രാദേശിക സമയം രാവിലെ ആറിനായിരുന്നു ഭൂചലനം. തീരപ്രദേശങ്ങളില്‍ മൂന്നു മീറ്റര്‍ ഉയരത്തില്‍ സുനാമിത്തരകള്‍ ആഞ്ഞടിക്കാനുള്ള സാധ്യതയുള്ളതായി മുന്നറിയിപ്പ് നല്‍കിയിരുന്നു. തീരപ്രദേശത്ത് താമസിക്കുന്ന ജനങ്ങളോട് മാറി താമസിക്കാനും ആവശ്യപ്പെട്ടു.


ന്യൂസിലന്‍ഡിന്റെ തലസ്ഥാനമായ വെല്ലിങ്ടണിനില്‍ നിന്ന് 200 കിലോമീറ്റര്‍ മാറിയാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്കെയില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ചലനത്തില്‍ ഇതുവരെ ആളപായം രേഖപ്പെടുത്തിയിട്ടില്ല.




Sharing is Caring