ജപ്പാനിലെ ഭിന്നശേഷിയുള്ളവരുടെ കേന്ദ്രത്തിൽ കഠാര ആക്രമണം; 19 മരണം


ജപ്പാന്‍ തലസ്ഥാനമായ ടോക്കിയോവില്‍ അക്രമിയുടെ കുത്തേറ്റ് 19 പേര്‍ കൊല്ലപ്പെട്ടു. 26 കാരനായ യുവാവാണ് അക്രമം നടത്തിയത്. പരിക്കേറ്റ 20 പേരുടെ നില ഗുരുതരമാണ്. ജപ്പാന്‍ സമയം പുലര്‍ച്ചെ 2.30നാണ് സംഭവം. അക്രമിയെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.ഇരുപത്തിയാറുകാരനായ യുവാവ് മുൻപ് ഇവിടെ ജോലി ചെയ്തിരുന്നതാണ്. ആക്രമണം നടത്തി രണ്ടു മണിക്കൂറുകൾക്കുശേഷംഇയാൾ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഞാനാണ് അതു ചെയ്തതെന്നു പറഞ്ഞാണ് അക്രമി സ്റ്റേഷനിലെത്തിയത്.എട്ട് ജീവനക്കാരാണ് സംഭവസമയത്ത് മാനസികാരോഗ്യ കേന്ദ്രത്തിലുണ്ടായിരുന്നത്. 149 സ്ഥിരം അന്തേവാസികളാണ് ഇവിടെ ഇപ്പോഴുള്ളത്.




Sharing is Caring