ജഡ്ജിമാരുടെ സ്ഥലംമാറ്റം: കേന്ദ്രത്തിനെതിരേ വീണ്ടും സുപ്രിംകോടതി


കൊളീജിയത്തിന്റെ നിര്‍ദേശപ്രകാരം ഹൈക്കോടതികളിലെ ജഡ്ജിമാരുടെ സ്ഥലംമാറ്റം നടപ്പാക്കാത്തതിനെതിരേ വീണ്ടും സുപ്രിം കോടതി.


വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിനെ കോടതി വിമര്‍ശിച്ചു.


കൊളീജിയത്തിന്റെ ശുപാര്‍ശയ്ക്ക് വിരുദ്ധമായി ഇപ്പോഴും സംസ്ഥാനത്തെ ഹൈക്കോടതികളില്‍ ജഡ്ജിമാര്‍ തുടരുന്നതില്‍ കോടതി ആശങ്ക പ്രകടിപ്പിച്ചു. കൊളീജിയത്തിന്റെ ശുപാര്‍ശകളില്‍ എന്തെങ്കിലും പോരായ്മകളുണ്ടെങ്കില്‍ തിരിച്ചയയ്ക്കാന്‍ ചീഫ് ജസ്റ്റിസ് ടികെ താക്കൂര്‍ അടങ്ങിയ ബഞ്ച് കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

എത്ര സ്ഥലംമാറ്റങ്ങള്‍ നടന്നുവെന്നതിനെ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.

കൊളീജിയത്തിന്റെ ശുപാര്‍ശകള്‍ കേന്ദ്രം നടപ്പിലാക്കണമെന്ന് നിരന്തരമായി ജസ്റ്റിസ് താക്കൂര്‍ ആവശ്യപ്പെട്ടിരുന്നു. ജനുവരി മൂന്നിനാണ് ടി.എസ്. താക്കൂര്‍ വിമരിക്കുക. നാലിന് അടുത്ത ചീഫ് ജസ്റ്റിസായി ഏറ്റവും മുതിര്‍ന്ന രണ്ടാമത്തെ ജഡ്ജിയായ ജെ.എസ്. ഖേഹാര്‍ ചുമതലയേല്‍ക്കും.

ചീഫ് ജസ്റ്റീസും ഏറ്റവും മുതിര്‍ന്ന നാല് ജഡ്ജിമാരും അടങ്ങുന്നതാണ് കൊളീജിയം.



Sharing is Caring