ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങിയ കേസിൽ സൈബി ജോസിന് പണം നല്‍കിയ നിര്‍മ്മാതാവിനെ ചോദ്യം ചെയ്തു


ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങിയെന്ന അഭിഭാഷകന്‍ സൈബി ജോസിനെതിരായ കേസില്‍ അന്വേഷണം ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം.അഭിഭാഷകന്‍ സൈബി ജോസിന് പണം നല്‍കിയ സിനിമാ നിര്‍മ്മാതാവിനെ ചോദ്യം ചെയ്തു.


കേസിലെ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ തിങ്കളാഴ്ചയാണ് നിര്‍മ്മാതാവിനെയും ഭാര്യയെയും ചോദ്യം ചെയ്തത്. കേസില്‍ അനുകൂല വിധിക്ക് വേണ്ടി ഹൈക്കോടതി ജഡ്ജിക്ക് നല്‍കാനെന്ന വ്യാജേന സൈബി നിര്‍മ്മാതാവില്‍ നിന്നും പണം വാങ്ങിയെന്നാണ് കേസ്.




Sharing is Caring