ചോദ്യോത്തര വേള തടസ്സപ്പെടുത്തി, സഭയില്‍ പ്രതിപക്ഷ ബഹളം


തിരുവനന്തപുരം> നിയമസഭയില്‍ ചോദ്യോത്തരവേള തടസപ്പെടുത്തി പ്രതിപക്ഷത്തിന്റെ പ്രതിഷേധം. രാവിലെ സഭ തുടങ്ങിയപ്പോള്‍ തശന്ന പ്രതിപക്ഷാംഗങ്ങള്‍ നടത്തളത്തിലേക്കിറങ്ങുകയായിരുന്നു. കണ്ണൂരില്‍ കൊല്ലപ്പെട്ട ഷുഹൈബിന്റെ ചിത്രങ്ങളുള്ള പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം.ഷുഹൈബിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബഹളം.


അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകം, മണ്ണാര്‍കാട് സഫീറിന്റെ കൊലപാതകം എന്നിവ അന്വേഷിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. തുടര്‍ന്ന് പ്ലക്കാര്‍ഡുകളുമായി നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുകയായിരുന്നു.


ഷുഹൈബ് വധം അടിയന്തിര പ്രമേയമായി ചര്‍ച്ചചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇത് അനുവദിക്കാമെന്ന സ്പീക്കര്‍ പറഞ്ഞെങ്കിലും എംഎല്‍എമാര്‍ നടുത്തളത്തില്‍ തന്നെ കുത്തിയിരുന്നു. തുടര്‍ന്ന് ചോദ്യോത്തരവേള സ്പീക്കര്‍ റദ്ദാക്കുകയായിരുന്നു.
പ്രതിപക്ഷത്തിന്റേത് സഭാ മര്യാദയുടെ ലംഘനമാണെന്ന് സ്പീക്കര്‍ പറഞ്ഞു.



Sharing is Caring