ചൈനയില്‍ വെടിമരുന്ന് പ്രയോഗത്തിനിടെ അപകടം; 39 മരണം


ഒരാഴ്ച നീണ്ട ചൈനീസ് പുതുവര്‍ഷ ആഘോഷങ്ങള്‍ക്കിടെ നടത്തിയ വെടിമരുന്ന് പ്രയോഗത്തിലുണ്ടായ അപകടത്തില്‍ 39 പേര്‍ മരിച്ചു. പതിനായിരത്തിലധികം പേരെ അപകടസ്ഥലങ്ങളില്‍ നിന്ന് ഒഴിപ്പിച്ചു. വിവിധ സ്ഥലങ്ങളിലായി നടത്തിയ വെടിമരുന്ന് പ്രയോഗത്തിനിടെയുണ്ടായ അപകടങ്ങളിലാണ് ഇത്രയും പേര്‍ മരണപ്പെട്ടത്.


പുതുവര്‍ഷാഘോഷത്തില്‍ 13,796 തവണയാണ് വെടിമരുന്ന് പ്രയോഗം നടത്തിയത്. 6.49 മില്യണ്‍ ഡോളറാണ് വെടിമരുന്ന് പ്രയോഗത്തിനായി ചെലവഴിച്ചത്. കഴിഞ്ഞ വര്‍ഷത്തേതിനെക്കാള്‍ 54 ശതമാനം കുറവാണിതെന്ന് പൊതുസുരക്ഷ മന്ത്രാലയം പറഞ്ഞു.




Sharing is Caring