ബെയ്ജിംഗ്: ചൈനയില്‍ വൃക്ക തട്ടിപ്പ് കേസില്‍ 16 പേര്‍ക്കു കോടതി അഞ്ചു വര്‍ഷം തടവുശിക്ഷ വിധിച്ചു.
ഡോക്ടര്‍മാരുള്‍പ്പെടെയുള്ള സംഘത്തിനെയാണ് ചൈനയിലെ പ്രാദേശിക കോടതി ശിക്ഷിച്ചത്. നിയമവിരുദ്ധമായി വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയതായുള്ള വിവരം പുറത്തുവന്നതോടെയാണ് പ്രതികള്‍ പോലീസ് പിടിയിലായത്. അവയവങ്ങളുടെ വില്പന കരിഞ്ചന്തയില്‍ സജീവമാണ്.

ഇന്റര്‍നെറ്റിലൂടെയാണ് വൃക്കദാതാവിനെയും സ്വീകര്‍ത്താവിനെയും കണ്ടെത്തിയിരുന്നത്. രണ്ട് ഡോക്ടര്‍മാരും ഒരു നഴ്സും ഒരു അനസ്തറ്റിസ്റ്റുമാണ് പ്രധാനമായും രഹസ്യ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രിക്രിയക്ക് നേതൃത്വം നടത്തിയിരുന്നതെന്ന് കോടതി പറഞ്ഞു.













