ചൈനയിലെ കമ്യൂണിസ്റ്റ് നേതാവിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് കണക്കില്‍ പെടാത്ത സ്വര്‍ണം


ബിയജിംഗ്: ചൈനയിലെ കമ്യൂണിസ്റ്റ് നേതാവും ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ 58 കാരന്‍ സാംഗ് ക്വിയുടെ വീട്ടില്‍ നിന്നും ചൈനീസ് പോലീസ് റെയ്ഡ് ചെയ്തപ്പോള്‍ പുറത്തുവന്ന കാഴ്ചയാണ് മുറി നിറയെ കുന്നുപോലെ കൂട്ടിയിട്ട സ്വര്‍ണ്ണകട്ടികള്‍, പിന്നെ കെട്ടിയടുക്കി വെച്ചിരിക്കുന്ന നോട്ട് കെട്ടുകളും. ഇയാള്‍ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച്‌ വലിയ അഴിമതികള്‍ നടത്തുന്നു എന്ന പരാതിയിലാണ് ചൈനീസ് സര്‍ക്കാറിന്‍റെ അറിവോടെ ഹെയ്‌നാന്‍ പ്രവിശ്യയിലെ ഇയാളുടെ വീട് റെയ്ഡ് ചെയ്തത്. ഇതിന്‍റെ വീഡ‍ിയോ വലിയ തോതില്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം പ്രചരിക്കുന്നുണ്ട്.


13.5 ടണ്‍ സ്വര്‍ണ്ണമാണ് ഇയാളുടെ വീട്ടില്‍ നിന്നും കണ്ടെത്തിയത് എന്നാണ് റിപ്പോര്‍ട്ട്. റെയ്ഡില്‍ പിടിക്കപ്പെട്ടതോടെ സാംഗിനെ പാര്‍ട്ടി സര്‍ക്കാര്‍ ചുമതലകളില്‍ നിന്നും മാറ്റി.സാംഗ് ക്വിയുടെ വീട്ടില്‍ ഈ മാസം ആദ്യം നടത്തിയ പരിശോധനയില്‍ 520 ദശലക്ഷം പൗണ്ട് മൂല്യം വരുന്ന സ്വര്‍ണ്ണമാണ് ഉണ്ടായിരുന്നത്. പണമായി 30 ബില്യണ്‍ പൗണ്ട് മൂല്യം വരുന്ന ചൈനീസ് കറന്‍സിയും വീട്ടിലുണ്ടായിരുന്നു.


ഇയാളുടെ അക്കൗണ്ടിലൂടെ വന്ന കൈക്കൂലി പണമാണ് ഇപ്പോള്‍ കണ്ടെത്തിയ തുക എന്ന് കരുതുന്നത്. ഇതിനെല്ലാം പുറമേ ഇയാള്‍ അത്യാഡംബര വില്ലകളും പാരിതോഷികമായി സ്വീകരിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്.അഴിമതി ആരോപിതനായിരിക്കുന്ന സാംഗ് ക്വി കുറ്റവിമുക്തനായാല്‍ 37 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ചൈനയിലെ ഏറ്റവും പണക്കാരനായി ഫോബ്‌സ് മാസികയുടെ പട്ടികയില്‍ പെട്ട ജാക്ക് മായെ മറികടക്കും.

ഏകദേശം 90 ലക്ഷം പേര്‍ വസിക്കുന്ന ഹെയ്‌നാന്‍ പ്രവിശ്യയിലെ വലിയനേതാവും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഹൈക്കോവിലെ സെക്രട്ടറിയുമാണ് സാംഗ്. ഹെയ്‌നാന്‍ പ്രവിശ്യയിലെ സ്റ്റാന്‍റിംഗ് കമ്മിറ്റി അംഗം കൂടിയായിരുന്നു സാംഗ്.



Sharing is Caring