ആന്‍ഡ്രോയിഡില്‍ ഗുരുതര പിഴവ്​: സെക്യൂരിറ്റി​ പാച്ച്‌​ അപ്​ഡേറ്റ്​ നല്‍കി പിഴവുകൾ പരിഹരിക്കാം

ആന്‍ഡ്രോയിഡ്​ ഓപ്പറേറ്റിങ്​ സിസ്​റ്റത്തില്‍ ഗുരുതര പിഴവ്​ കണ്ടെത്തി ഗൂഗ്​ള്‍. ഹാക്കര്‍മാര്‍ക്ക്​ ഫോണുകളില്‍ പൂര്‍ണമായും കടന്നു കയറാന്‍ കഴിയുന്ന തരത്തിലുള്ള പിഴവാണ്​ ഉണ്ടായിരിക്കുന്നത്​. 11സ്​മാര്‍ട്ട്​ഫോണുകളില്‍ പ്രശ്​നമുണ്ടായെന്നാണ്​ കണ്ടെത്തല്‍.

ഗുഗ്​ള്‍, വാവേയ്​, ഷവോമി, ഒപ്പോ, മോ​ട്ടറോള, എല്‍.ജി, സാംസങ്​ തുടങ്ങിയ കമ്ബനികളുടെ ഫോണുകളിലാണ്​ പിഴവ്​ കണ്ടെത്തിയത്​. സെക്യൂരിറ്റി​ പാച്ച്‌​ അപ്​ഡേറ്റ്​ നല്‍കി പിഴവ്​ പരിഹരിക്കുമെന്നാണ്​ ​ഗൂഗ്​ള്‍ അറിയിച്ചിരിക്കുന്നത്​. പിഴവ്​ മൂലം ആപ്പുകളിലൂടെയോ ക്രോം ബ്രൗസറിലൂടെയോ ഫോണിലേക്ക്​ കടന്നു കയറാന്‍ ഹാക്കര്‍മാര്‍ക്ക്​ സാധിക്കുമെന്നാണ്​ സൈബര്‍ വിദഗ്​ധരുടെ മുന്നറിയിപ്പ്​.
സുരക്ഷാ പിഴവുണ്ടായ ഫോണുകള്‍

പിക്​സല്‍ 2-ആന്‍ഡ്രോയിഡ്​ പൈ, ആന്‍ഡ്രോയിഡ് 10​ പ്രിവ്യു വേര്‍ഷന്‍
വാവേയ്​ p20
ഷവോമി റെഡ്​മി 5A
ഷവോമി റെഡ്​മി നോട്ട്​ 5
ഷവോമി എം.ഐ എ1
ഒപ്പോ എ3
മോ​ട്ടോ സെഡ്​ 3
ഒറിയോ എല്‍.ജി ഫോണ്‍
സാംസങ്​ ഗാലക്​സി എസ്​ 7
സാംസങ്​ ഗാലക്​സി എസ്​ 8

Spread the love

Leave a Reply

Your email address will not be published. Required fields are marked *