അബുദാബി എയര്‍പോര്‍ട്ട് സിറ്റി ടെര്‍മിനല്‍ നിര്‍ത്തലാക്കി


അബുദാബി : അബുദാബി എയര്‍പോര്‍ട്ട് സിറ്റി ടെര്‍മിനല്‍ നിര്‍ത്തലാക്കി. അബുദാബി വിമാനത്താവളത്തിലെ മിഡ് ഫീല്‍ഡ് ടെര്‍മിനല്‍ തുറക്കുന്നതിന്റെ ഭാഗമായാണ് നഗരത്തിലെ ടെര്‍മിനല്‍ നിര്‍ത്തലാക്കിയതെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി.അബുദാബി എയര്‍പോര്‍ട്ടിന്റെ ഭാഗമായി സിറ്റിയില്‍ പ്രവര്‍ത്തിച്ചിരുന്ന ടെര്‍മിനല്‍ ഒക്ടോബര്‍ 3 വ്യഴാഴ്ച മുതല്‍ നിര്‍ത്തലാക്കി. യാത്രക്കാര്‍ക്ക് സുഗമമായ സേവനം നല്‍കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ പറയുന്നു.


20 വര്‍ഷത്തിലേറെയായി അബുദാബി സിറ്റിയില്‍ പ്രവര്‍ത്തിച്ചിരുന്ന ടെര്‍മിനല്‍ ഇനി മുതല്‍ പ്രവൃത്തിക്കില്ല. യാത്രക്കാര്‍ അബുദാബി എയര്‍പോര്‍ട്ടിലോ നാഷണല്‍ എക്‌സിബിഷന്‍ സെന്ററിലെ ചെക് ഇന്‍ കേന്ദ്രത്തില്‍ എത്തിയോ വേണം യാത്രാ നടപടിക്രമങ്ങള്‍ പൂത്തിയാക്കാന്‍.


അബുദാബി വിമാനത്താവളത്തിലെ മിഡ്ഫീല്‍ഡ് ടെര്‍മിനല്‍ കെട്ടിടം ഉടന്‍ തുറക്കുമെന്നും യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ ലാഭമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അറിയിപ്പില്‍ പറയുന്നു. അബുദാബി നഗരത്തിലും ചുറ്റുമുള്ള യാത്രക്കാര്‍ക്കുമാണ് സിറ്റി ടെര്‍മിനല്‍ ഏറെ പ്രയോജനപ്പെട്ടിരുന്നത്.



Sharing is Caring