ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞന്‍ കൊല്ലപ്പെട്ട സംഭവം; ഒരാള്‍ അറസ്റ്റില്‍


ഹൈദരാബാദ്: ഐഎസ്‌ആര്‍ഒയിലെ ശാസ്ത്രജ്ഞന്‍ എസ് സുരേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെ പോലീസ് പിടികൂടി. ഹൈദരാബാദ് സ്വദേശിയായ ലാബ് ടെക്നീഷ്യന്‍ ശ്രീനിവാസിനെയാണ് പോലീസ് കേസില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇരുവരും തമ്മില്‍ സ്വവര്‍ഗാനുരാഗം ഉണ്ടായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.


ഈ മാസം ഒന്നിനാണ് നാഷനല്‍ റിമോട്ട് സെന്‍സിങ് സെന്ററിലെ ശാസ്ത്രജ്ഞനായ എസ് സുരേഷിനെ ഹൈദരാബാദ് അമീര്‍ പേട്ടിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏറെ നാളായി ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന സുരേഷിനെ പരിശോധിക്കാനായി രക്തം എടുക്കാന്‍ എത്തിയാണ് സ്വകാര്യ പതോളജി ലാബില്‍ ജോലി ചെയ്യുന്ന ജനഗാമ ശ്രീനിവാസ് വശീകരിക്കുന്നത്.


സാമ്ബത്തിക തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ് വ്യക്തമാക്കി. പണത്തിന് വേണ്ടിയാണ് ലാബ് ടെക്നീഷ്യനായ ശ്രീനിവാസ് ഇയാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും പോലീസ് പറഞ്ഞു.



Sharing is Caring