ചൈന ഓപ്പണ്‍ ടെന്നീസ്:വനിത സിംഗിള്‍സ് കിരീടം സ്വന്തമാക്കി ജപ്പാന്റെ നവോമി ഒസാക്ക


ബെയ്ജിങ്: ചൈന ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ വനിത സിംഗിള്‍സ് കിരീടം സ്വന്തമാക്കി ജപ്പാന്റെ നവോമി ഒസാക്ക. കലാശപ്പോരില്‍ ലോക ഒന്നാം നമ്ബര്‍ താരം ഓസ്‌ട്രേലിയയുടെ ആഷ്‌ളി ബാര്‍ട്ടിയെ ഒന്നിനെതിരേ രണ്ട് സെറ്റിനു തോല്‍പ്പിച്ചാണ് ലോക നാലാം നമ്ബര്‍ താരം കിരീടം സ്വന്തമാക്കിയത്. 21കാരിയായ നവോമിയുടെ അഞ്ചാം കിരീടമാണിത്.


ഒരു മണിക്കൂറും 51 മിനുട്ടും നീണ്ടു നിന്ന മത്സരത്തില്‍ ആദ്യ സെറ്റ് 6-3ന് നേടി ബാര്‍ട്ടി മുന്നിലെത്തി. രണ്ടാം സെറ്റ് 6-3ന് നവോമി തിരികെ പിടിച്ചു. ശേഷം മൂന്നാം സെറ്റില്‍ നടന്ന വാശിയേറിയ പോരില്‍ ഒസാക്ക 6-2ന് വിജയിച്ച്‌ കിരീടം ഉറപ്പിക്കുകയായിരുന്നു.


പുരുഷ സിംഗിള്‍സില്‍ ഓസ്ട്രിയയുടെ ഡൊമിനിക് തീം ചാമ്ബ്യനായി. ഒന്നിനെതിരേ രണ്ട് സെറ്റിനു ടിറ്റ്‌സ്പാസിനെ തോല്‍പ്പിച്ചാണ് കിരീടം അണിഞ്ഞത്. സ്‌കോര്‍ 3-6,6-4,6-1.



Sharing is Caring