ചേരിപ്പോര് രൂക്ഷം: മൂന്ന് എഎല്‍എമാര്‍ കൂടി കോണ്‍ഗ്രസ് വിട്ടു


ശങ്കര്‍സിംഗ് വഗേലയ്ക്കു പിന്നാലെ ഗുജറാത്തിലെ മുതിര്‍ന്ന മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍കൂടി പാര്‍ട്ടിവിട്ടു. നിയമസഭയിലെ കോണ്‍ഗ്രസ് ചീഫ് വിപ്പ് ബല്‍വാന്തിഷ് രാജ്പുത്, തേജശ്രീ പട്ടേല്‍, പി.ഐ പട്ടേല്‍ എന്നിവരാണ് പാര്‍ട്ടിവിട്ടത്.


വഗേലയുടെ അടുത്ത ബന്ധുവാണ് രാജ്പുത്. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി അടുത്ത ദിവസം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഹമ്മദ് പട്ടേലിനെതിരെ മത്സരിക്കുന്നതിന് ഇദ്ദേഹം നാമനിര്‍ദേശക പത്രിക സമര്‍പ്പിക്കുമെന്നാണ് കരുതുന്നത്. നിയമസഭാകക്ഷി നേതാവും മുതിര്‍ന്ന നേതാവുമായ ശങ്കര്‍സിംഗ് വഗേല പാര്‍ട്ടിവിട്ടതിനു പിന്നാലെ മൂന്നു മുതിര്‍ന്ന നേതാക്കള്‍കൂടി കൂടൊഴിയുന്നത് കോണ്‍ഗ്രസിന് കനത്ത ക്ഷീണമാകും ഉണ്ടാക്കുക.


തന്റെ എഴുപത്തിയേഴാമത് ജന്മദിനത്തിലാണ് രണ്ട് പതിറ്റാണ്ടായുള്ള കോണ്‍ഗ്രസ് ബന്ധം വഗേല അവസാനിപ്പിച്ചത്. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും ബിജെപി മുന്‍ നേതാവുമായ വഗേല പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.



Sharing is Caring