തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആരാണ് ഇപ്പോള്‍ മുന്നിലെന്ന് പറയാനാകില്ലെന്ന് ബിജെപി എംപി വി. മുരളീധരന്. ബിഡിജെഎസുമായുള്ള ബന്ധം തകരാതെ മുന്നോട്ടുപോകാനുള്ള ശ്രമം തുടരുമെന്നും അദ്ദേഹം പറഞ്ഞു.ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി പി.എസ്. ശ്രീധരന്‍പിള്ള മൂന്നാം സ്ഥാനത്താണെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വെള്ളാപ്പള്ളി കേരളത്തിലെ മുതിര്‍ന്ന നേതാവാണെന്നും മുരളീധരന് പറഞ്ഞു.













