ചെല്ലാനത്തെ കടല്‍ ഭിത്തി നിര്‍മാണം അനിശ്ചിതത്തത്തില്‍;


കൊച്ചി: ചെല്ലാനത്തെ ജിയോ ബാഗുകള്‍ ഉപയോഗിച്ചുള്ള കടല്‍ ഭിത്തി നിര്‍മാണം അനിശ്ചിതത്തത്തില്‍ . കടല്‍ ഭിത്തി നിര്‍മിക്കുന്നതിന് ആവശ്യമായ ജിയോ ബാഗുകള്‍ എത്തിക്കാത്തതാണ് പ്രധാന കാരണം. 2000 ജിയോ ബാഗുകള്‍ കളക്ടര്‍ അനുവദിചിരുന്നു.എന്നാൽ നിലവില്‍ ഉള്ളത് 700 ബാഗുകള്‍ മാത്രമാണ്. പ്രദേശത്ത് കടലാക്രമണം രൂക്ഷമായിരിക്കുകയാണ്.


ചെല്ലാനം തീര സംരക്ഷണ സമിതി ജില്ല കലക്ടറുമായി നടത്തിയ കൂടികാഴ്ചയെ തുടര്‍ന്നാണ് കടലാക്രമണം തടയാന്‍ താല്‍ക്കാലികമായി ജിയോ ബാഗുകള്‍ ഇന്നലെമുതല്‍ സ്‌ഥാപിച്ചു തുടങ്ങിയത്.ജല വിഭവ വകുപ്പിന്റെ നിര്‍മാണ ചുമതയിൽ ചെല്ലാനം ബസാര്‍ മേഖലയിലും കമ്ബനിപ്പടിയിലും 200 മീറ്റര്‍ നീളത്തിലും വേളാങ്കണ്ണി പള്ളി ഭാഗത്ത്‌ 180 മീറ്ററിലുമാണ് ജിയോ ബാഗുകള്‍ സ്ഥാപിക്കുന്നത്.




Sharing is Caring