ചെറുവാഞ്ചേരിയില്‍ സിപിഎം നേതാവിന്റെ വീടിനു നേരെ ബോംബേറ്


ചെറുവാഞ്ചേരിയില്‍ സിപിഎം നേതാവ് എ.അശോകന്റെ വീടിനു നേരെ ബോംബേറ്. ആക്രമണത്തില്‍ അശോകന്റെ ഗണ്‍മാനു ഗുരുതരമായി പരിക്കേറ്റു. ബിജെപി വിട്ട് സിപിഎമ്മിലെത്തിയ പ്രമുഖ നേതാവാണ് എ.അശോകന്‍. അശോകനു വധ ഭീഷണിയുണ്ടെന്നു നേരത്തെ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിനു ഗണ്‍മാനെയും നല്‍കിയിരുന്നു.
ഒരു ഇടവേളയ്ക്ക് ശേഷം കണ്ണൂരില്‍ വീണ്ടും സംഘര്‍ഷമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. എ.അശോകന്റെ വീടിനു നേരെ ഇന്നലെ അര്‍ധരാത്രി 12.10ന് ഉണ്ടായ ബോംബേറില്‍ പ്രതിഷേധിച്ച്‌ സിപിഎം ചെറുവാഞ്ചേരി ലോക്കല്‍ പരിധിയില്‍ ഇന്നു ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.




Sharing is Caring