ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും ബോളിവുഡിലേക്ക് തിരിച്ചുവരുന്നു നടി പ്രിയങ്ക ചോപ്ര


അഭിനയം കൊണ്ട് ശ്രദ്ധേയയായ നടിയാണ് പ്രിയങ്ക ചോപ്ര. ബോളിവുഡിലും ഹോളിവുഡിലും തന്റെ അഭിനയമികവ് കാഴ്ച്ചവെക്കുകയാണ് പ്രിയങ്ക. സല്‍മാന്‍ ഖാന്‍ നായകനാകുന്ന ഭരതും ഷോണാലി ബോസ് ഒരുക്കുന്ന ‘ദി സ്‌കൈ ഈസ് പിങ്കി’ലൂടെ ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും ബോളിവുഡിലേക്ക് തിരിച്ചുവരാനൊരുങ്ങുകയാണ് താരം. അത് മാത്രമല്ല ‘ദി സ്‌കൈ ഈസ് പിങ്കി’ന്റെ ലാഭവിഹിതവും പ്രിയങ്കയെ തേടിയെത്തും. അങ്ങനെയാണെങ്കില്‍ ബോളിവുഡില്‍ ലാഭവിഹിതം കൈപറ്റുന്ന ആദ്യ നടി എന്ന ലേബല്‍ പ്രിയങ്ക സ്വന്തമാക്കും. ചിത്രത്തില്‍ ദംഗല്‍ നായിക സൈറ വസീമിന്റെ അമ്മ വേഷമാണ് പ്രിയങ്ക അവതരിപ്പിക്കുന്നത്.




Sharing is Caring