ചെയര്‍മാന്‍ സ്ഥാനം ; ജോസ് കെ മാണിക്ക് കനത്ത തിരിച്ചടി


കട്ടപ്പന: കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനായി ജോസ്.കെ.മാണിയെ തിരഞ്ഞെടുത്തതിനുള്ള സ്റ്റേ തുടരും. സ്റ്റേ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ.മാണി സമര്‍പ്പിച്ച അപ്പീല്‍ കട്ടപ്പന സബ് കോടതി തള്ളി. അടിയന്തരമായി ഈ കേസില്‍ ഇടപെടേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു.


കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനായി ജോസ് കെ.മാണി പ്രവര്‍ത്തിക്കുന്നതിനെതിരേ പി.ജെ.ജോസഫ് വിഭാഗം മുന്‍സിഫ് കോടതിയില്‍നിന്ന് സ്റ്റേ സമ്ബാദിച്ചിരുന്നു. ഈ സ്റ്റേക്കെതിരേയാണ് ജോസ് കെ.മാണിയും കെ.ഐ.ആന്റണിയും സബ്‌കോടതിയെ സമീപിച്ചത്.




Sharing is Caring