ചെന്നൈയില്‍ 11 കാരിയെ ഏഴ് മാസം പീഡിപ്പിച്ചു: 18 പേര്‍ പിടിയില്‍


A 16-year-old girl was sexually assaulted at the CFLTC in Pathanamthitta.

ഐനാവരത്ത്‌ 11 കാരി പെണ്‍കുട്ടിയെ 21 പേര്‍ ഏഴ് മാസം പീഡിപ്പിച്ചതായി പരാതി.സംഭവത്തില്‍ 18 പേരെ പോലീസ് അറസ്റ്റ് ചെയ്തു.


പീഡനത്തിനിരയായ കുട്ടിയും കുടുംബവും താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരാണ് പിടിയിലായിരിക്കുന്നത്. പീഡിപ്പിച്ചവരില്‍ അപ്പാര്‍ട്ട്മെന്റിലെ സെക്യൂരിറ്റിയും ലിഫ്റ്റ് ഓപ്പറേറ്ററും വെള്ളം വിതരണം ചെയ്യുന്നയാളും ഉള്‍പ്പെട്ടിട്ടുണ്ട്.


കഴിഞ്ഞ ഏഴ് മാസമായി കുട്ടിയെ ഇവര്‍ ബലാല്‍സംഗത്തിനിരയാക്കുകയായിരുന്നു. ജനുവരിയില്‍ കുട്ടിയെ ഇവരില്‍ ചിലര്‍ മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കി പീഡിപ്പിക്കുകയും അതിന്റെ ചിത്രങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. പിന്നീട് ഈ ചിത്രം കാണിച്ച്‌ ഭീഷണിപ്പെടുത്തിയാണ് മറ്റുള്ളവര്‍ പീഡിപ്പിച്ചത്.

തന്നെ ചിലര്‍ ലൈംഗികമായി ഉപയോഗിക്കുന്ന കാര്യം ഈ കുട്ടി തന്റെ സഹോദരിയോട് പറയുകയും തുടര്‍ന്ന് അമ്മയെ വിവരമറിയിക്കുകയുമായിരുന്നു. പിന്നീട് അമ്മയാണ് ഐനാപുരത്തെ ജി 5 പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.

പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളായ 18 പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പ് ചുമത്തി ഇവരെ റിമാന്‍ഡ് ചെയ്യുകയുമായിരുന്നു.



Sharing is Caring