ചെങ്ങന്നൂരില്‍ മാണിയുടെ പിന്തുണ തേടി യു.ഡി.എഫ് സ്ഥാനാര്‍ഥി


പാലാ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പിന്തുണ തേടി യു.ഡി.എഫ് സ്ഥാനാര്‍ഥി ഡി. വിജയകുമാര്‍ കേരളാ കോണ്‍ഗ്രസ് എം നേതാവ് കെ.എം മാണിയെ കണ്ടു. രാവിലെ പാലായിലെ വസതിയിലെത്തിയാണ് മാണിയുമായി വിജയകുമാര്‍ കൂടിക്കാഴ്ച നടത്തിയത്. തെരഞ്ഞെടുപ്പില്‍ വിജയാശംസകള്‍ നേര്‍ന്ന മാണി വിഷയത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് വ്യക്തമാക്കി.


തെരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാര്‍ഥികള്‍ പിന്തുണ തേടുന്നത് സ്വാഭാവികമാണ്. യു.ഡി.എഫ് സ്ഥാനാര്‍ഥി പിന്തുണ തേടി എത്തിയതില്‍ സന്തോഷമുണ്ട്. പിന്തുണ സംബന്ധിച്ച്‌ അന്തിമ തീരുമാനം സ്വീകരിക്കേണ്ടത് പാര്‍ട്ടിയാണെന്നും മാണി പറഞ്ഞു.


തെരഞ്ഞെടുപ്പിലെ പിന്തുണ നല്‍കുന്ന കാര്യത്തില്‍ അനുഭാവപൂര്‍വമായ സമീപനമാണ് കെ.എം മാണി സ്വീകരിച്ചതെന്ന് ഡി. വിജയകുമാര്‍ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് എമ്മിന്‍റെ പിന്തുണ പ്രതീക്ഷിക്കുന്നു. മാണി തെരഞ്ഞെടുപ്പ് വിജയം ആശംസിച്ചതായും വിജയകുമാര്‍ വ്യക്തമാക്കി.



Sharing is Caring