ചീഫ് ജസ്റ്റിസ് കൊളീജിയം യോഗം വിളിച്ചു; ജസ്റ്റിസ് കെ.എം ജോസഫിന്റെ സുപ്രീംകോടതി നിയമനം പ്രധാന അജണ്ട


ന്യൂഡല്‍ഹി: ജസ്റ്റിസ് കെ.എം ജോസഫിന്റെ സുപ്രീംകോടതി നിയമനം ചര്‍ച്ച ചെയ്യാന്‍ ചീഫ് ജസ്റ്റിസ് കൊളീജിയം യോഗം വിളിച്ചു. ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമാണ് ജസ്റ്റിസ് കെ.എം ജോസഫ്. ബുധനാഴ്ചയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തില്‍ കൊളീജിയം യോഗം ചേരുക.


തിങ്കളാഴ്ചത്തെ ബുദ്ധപൂര്‍ണിമാ അവധിക്ക് ശേഷം ചൊവ്വാഴ്ചയാണ് സുപ്രീംകോടതി വീണ്ടും തുറക്കുന്നത്. കൊളീജയം യോഗത്തില്‍ മറ്റ് പ്രത്യേക അജണ്ടകളൊന്നും നിശ്ചയിച്ചിട്ടില്ല. നിയമനം കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കാതെ തിരിച്ചയച്ചതില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ പ്രതികാര നടപടിയുടെ ഭാഗമായാണ് നിയമനം അംഗീകരിക്കാത്തതെന്നായിരുന്നു പ്രധാന ആരോപണം.


ഇന്ദുമല്‍ഹോത്ര, കെ.എം ജോസഫ് എന്നിവരെ സുപ്രീംകോടതി ജഡ്ജിമാരായി ഉയര്‍ത്തി മാസങ്ങള്‍ക്ക് മുന്നെ കൊളീജിയം തീരുമാനമെടുത്തിരുന്നു. എന്നാല്‍ രണ്ട് ദിവസം മുമ്ബ് ഇന്ദുമല്‍ഹോത്രയുടെ നിയമനം അംഗീകരിക്കുകയും, കെ.എം ജോസഫിന്റെ നിയമന ശുപാര്‍ശ തിരിച്ചയക്കുകയുമായിരുന്നു. ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ രാ​ഷ്ട്ര​പ​തി ഭ​ര​ണം അ​ടി​ച്ചേ​ല്‍​പ്പി​ച്ച്‌ ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​യി അ​ധി​കാ​രം പി​ടി​ച്ച​ട​ക്കാ​നു​ള്ള നീ​ക്കം ത​ക​ര്‍​ത്ത സു​പ്ര​ധാ​ന വി​ധി​യാ​ണു ജ​സ്റ്റീ​സ് കെ.​എം. ജോ​സ​ഫി​നെ ആ​ര്‍​എ​സ്‌എ​സ്-​സം​ഘ​പ​രി​വാ​ര​ത്തി​ന്‍റെ ക​ണ്ണി​ലെ ക​ര​ടാ​ക്കി മാ​റ്റി​യ​തെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ ആരോപിച്ചിരുന്നു.



Sharing is Caring