ബിജെപിയ്‌ക്കെതിരായ അവിശ്വാസ പ്രമേയം; കോണ്‍ഗ്രസ്സിന് പിന്തുണയുമായി സിപിഎം

പാലക്കാട്: പാലക്കാട് നഗരസഭയില്‍ ബിജെപി ഭരണത്തിനെതിരായി കോണ്‍ഗ്രസ്സ് കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തിന് സിപിഎം പിന്തുണ നല്‍കി. സിപിഎം ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായിരിക്കുന്നത്.

അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയിരിക്കുന്നത് സിപിഎം ആണ്. 4 ബിജെപി സ്റ്റാന്റിങ് കമ്മറ്റി അംഗങ്ങള്‍ക്കെതിരെയാണ് പ്രമേയം. കേരളത്തില്‍ ബിജെപി ഭരിക്കുന്ന ഏക നഗരസഭയാണ് പാലക്കാട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *