ചിത്രകാരി ഹേമ ഉപാധ്യായയും അഭിഭാഷകനും കൊല്ലപ്പെട്ട നിലയില്‍


പ്രശസ്ത ചിത്രകാരി ഹേമ ഉപാധ്യായയും അവരുടെ അഭിഭാഷകന്‍ ഹരീഷ് ബംബാനിയും കൊല്ലപ്പെട്ട നിലയില്‍. മുംബൈ കാണ്ഡിവലിയിലെ അഴുക്കുചാലില്‍ കാര്‍ഡ്‌ബോര്‍ഡ് പെട്ടിക്കുള്ളിലാണ്‌ ഇവരുടെ മൃതദേഹങ്ങള്‍ കാണപ്പെട്ടത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ ചരടുകൊണ്ട് കൂട്ടിക്കെട്ടിയാണ് കാര്‍ഡ് ബോര്‍ഡ് പെട്ടിക്കുള്ളിലാക്കിയത്. അടിവസ്ത്രങ്ങള്‍ മാത്രം ധരിച്ചനിലയിലായിരുന്നു മൃതദേഹങ്ങള്‍. മരണം നടന്നിട്ട് രണ്ട് ദിവസമായെന്നാണ് പോലീസിന്റെ നിഗമനം. മൃതദേഹങ്ങള്‍ പരിശോധനയ്ക്കായി അയച്ചു.
ധനൂക്കര്‍ വാഡി പ്രദേശത്തെ ഒരു സെമിത്തേരിക്ക് സമീപമുള്ള അഴുക്കുചാലില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ പെട്ടി കണ്ട തൂപ്പുകാരനാണ് പോലീസിനെ വിവരം അറിയിച്ചത്.




Sharing is Caring