ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലെത്തി


ന്യൂയോര്‍ക്ക്: ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലെത്തി. ഉച്ചയ്ക്ക് രണ്ടേമുക്കാലിന് എമിറേറ്റ്‌സ് വിമാനത്തില്‍ ന്യൂയോര്‍ക്കിലെത്തിയ അദേഹം ചികില്‍സയ്ക്കായി മിനിയപ്പലിസിലെ മയോക്ലിനിക്കിലേക്ക് പോയി.


ഭാര്യ കമല മാത്രമാണ് മുഖ്യമന്ത്രിക്കൊപ്പമുള്ളത്. കഴിഞ്ഞമാസം 19ന് അമേരിക്കയിലേക്ക് പോകാനിരുന്ന മുഖ്യമന്ത്രി പ്രളയക്കെടുതി കണക്കിലെടുത്ത് യാത്ര മാറ്റി വയ്ക്കുകയായിരുന്നു. പ്രോസ്റ്റേറ്റ് സംബന്ധിച്ച ചികില്‍സയ്ക്കായാണ് മുഖ്യമന്ത്രി മയോക്ലിനിക്കിന്റെ സേവനം തേടുന്നത്.




Sharing is Caring