ചങ്ങനാശ്ശേരിയില്‍ ടവറിനു മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി


ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരി മുതുമൂലയില്‍ ടവറിനു മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. മാന്നാനം സ്വദേശി ബീനീഷ് ആണ് ടവറിനു മുകളില്‍ നിന്ന് ചാടുമെന്ന് ഭീഷണി മുഴക്കുന്നത്.ഭാര്യയെ അറസ്റ്റു ചെയ്ത തിരുവല്ല ഡിവൈ എസ്.പി സ്ഥലത്തെത്താതെ താഴെയിറങ്ങില്ലെന്ന നിലപാടലാണ് ഇയാള്‍. അതേസമയം, തിരുവല്ല ഡിവൈ എസ്.പി ഔദ്യോഗിക തിരക്കുകളിലാണ് എന്നാണ് ലഭിക്കുന്ന വിവരം. നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്.




Sharing is Caring