ഗ്ലാമർ വേഷത്തിൽ സാനിയ മിർസയുടെ ഡാൻസ് വൈറലാകുന്നു


ഹൈദരാബാദിലെ തന്റെ ടെന്നീസ് അക്കാദമിയിൽ നടന്ന ഡബ്ല്യു.ടി.എ ഫ്യൂച്ചർ സ്റ്റാർസ് ക്ലിനിക്കിനിടെയാണ് സുവർണതാരം മനോഹരമായി ചുവടുവെച്ചത്. അക്കാദമിയിലെ കൂട്ടാളികൾക്കൊപ്പമായിരുന്നു സാനിയയുടെ ഡാൻസ് അരങ്ങേറിയത്. സാനിയയുടെ ഡാൻസ് വീഡിയോ ഇതിനകം തരംഗമായിട്ടുണ്ട്.


ബോളിവുഡ് താരവും മോഡലുമായ നേഹ ധൂപിയയും സാനിയക്കൊപ്പം ചുവടുവെച്ചു. നേഹക്കൊപ്പമുള്ള ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചാണ് സാനിയ വിഡിയോ പുറത്തുവിട്ടത്.




Sharing is Caring