സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിക്ക് പിന്നില്‍ വന്‍ മയക്കുമരുന്ന് സംഘമെന്ന് ഗോവിന്ദച്ചാമിയുടെ അഭിഭാഷകന് ബി.എ. ആളൂര്‍. പനവേല്‍ കേന്ദ്രീകരിച്ചുള്ള സംഘമാണ് തന്നെ വക്കാലത്ത് ഏല്‍പ്പിച്ചതും പണം തന്നതും. ട്രെയിനില്‍ മോഷണവും ലഹരിമരുന്നു കടത്തും നടത്തുന്ന സംഘത്തിലെ അംഗമാണ് ഗോവിന്ദച്ചാമി.
മുംബൈ കേന്ദ്രീകരിച്ചുള്ള സംഘത്തില്‍ മലയാളിയടക്കം വിവിധ സംസ്ഥാനക്കാരുണ്ട്. മുമ്പും ഇപ്പോഴും ഈ മാഫിയ സംഘത്തിന്റെ പല കേസുകളും താന്‍ കൈകാര്യം ചെയ്യുന്നുണ്ട്. തങ്ങളെകുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിടരുതെന്ന് മാഫിയ സംഘം ആവശ്യപ്പെട്ടിരുന്നതായും ആളൂര്‍ വ്യക്തമാക്കി.














