പാക്കിസ്ഥാനില്‍ ശക്തമായ ഭൂചലനം


പാക്ക് അതിര്‍ത്തിയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ന് ഉച്ചയ്ക്ക് 1.34 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. പാക്കിസ്ഥാനിലെ , ഇസ്ലാമാബാദ് റാവല്‍പിണ്ടി, പെഷവാര്‍, ഗില്‍ജിത്ത്, ചിലാസ് എന്നിവിടങ്ങളിലാണ് പ്രധാനമായും ഭൂചനലം അനുഭവപ്പെട്ടത്.


ആസാദ് കശ്മീരിലെ മുസാഫര്‍ബാദില്‍ നിന്നും 73 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വ്വേ റിപ്പോര്‍ട്ട് ചെയ്തു. സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.




Sharing is Caring