ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ കൊച്ചിയില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഗോള്‍മഴയില്‍ ആദ്യ ജയം സ്വന്തമാക്കി സ്പെയിന്. കരുത്തരായ നൈജറിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് സ്പെയില്‍ മലര്‍ത്തിയടിച്ചത്.
ക്യാപ്റ്റന്‍ ആബേല്‍ റൂയിസിലൂടെ 21ാം മിനിറ്റിലായിരുന്നു ആദ്യ ഗോള്‍. 42ാം മിനിറ്റില്‍ വീണ്ടും ആബേല്‍ റൂയിസ് തന്നെ നൈജറിന്റെ വല കുലുക്കി.
കളി അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കി നില്‍ക്കെ 82ാം മിനിറ്റില്‍ സെര്‍ജിയോ ഗോമസിലൂടെയായിരുന്നു സ്പെയിനിന്റെ അവസാന ഗോള്‍. കൊച്ചിയില്‍ ആയിരക്കണക്കിന് സ്പെയിന് ആരാധകരുടെ ഹര്ഷാരവത്തിനിടെയായിരുന്നു സ്പെയിനിന്റെ വിജയം.

കൊച്ചിയില്‍ നടന്ന ആദ്യ മത്സരത്തില്‍ ബ്രസീലിനോട് എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു സ്പെയിന് തോറ്റത്. അതിന്റെ ക്ഷീണം മാറ്റാനായതിന്റെ ആശ്വാസത്തിലാണ് സ്പെയിനിന്റെ യുവനിര. ആദ്യ മത്സരത്തില്‍ ഉത്തരകൊറിയയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച നൈജറിന്റെ ആദ്യ തോല്‍വിയാണിത്.













