ഗോപാല്‍ കൃഷ്ണ ഗാന്ധി പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി


പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി മഹാത്മാ ഗാന്ധിയുടെ ചെറുമകന്‍ ഗോപാല്‍ കൃഷ്ണ ഗാന്ധിയെ തെരഞ്ഞെടുത്തു. പ്രതിപക്ഷ സംഘടനകളുടെ പൊതു സ്ഥാനാര്‍ഥിയാണ് അദ്ദേഹം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.


പ്രതിപക്ഷ പാര്‍ട്ടി പ്രതിനിധികളെല്ലാം പങ്കെടുത്ത യോഗത്തില്‍ നിന്ന് ബിഹാര്‍ മുഖ്യമമന്ത്രി നിതീഷ് കുമാര്‍ വിട്ടു നിന്നു. രാഷ്ട്രപതി സ്ഥാനാര്‍ഥിയായി എന്‍.ഡി.എയുടെ രാം നാഥ് കോവിന്ദിനെയാണ് നിതീഷ് പിന്തുണക്കുന്നത്. മുന്‍ സ്പീക്കര്‍ മീരാകുമാറാണ് പ്രതിപക്ഷ സ്ഥാനാര്‍ഥി.




Sharing is Caring