ഗൊരഖ്പൂര്‍ ദുരന്തം: ആരോഗ്യ മന്ത്രിക്കെതിരേ മരിച്ച കുട്ടിയുടെ പിതാവ് പരാതി നല്‍കി


ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ ലഭിക്കാതെ 76 കുട്ടികള്‍ മരിച്ച സംഭവത്തില്‍ ആരോഗ്യ മന്ത്രിക്കെതിരേ മരിച്ച കുട്ടിയുടെ പിതാവ് പരാതി നല്‍കി.


സംസ്ഥാന ആരോഗ്യ മന്ത്രി സിദ്ധാര്‍ഥ് നാഥ് സിങ്,ആരോഗ്യ വിദ്യാഭ്യാസ മന്ത്രി അശുതോഷ് ടണ്‍ഡണ്‍,ആരോഗ്യ വിഭാഗം പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ക്കെതിരേയാണ് പരാതി നല്‍കിയത്. ഓക്‌സിജന്റെ അഭാവം മൂലമാണ് കുഞ്ഞുങ്ങള്‍ മരിച്ചതെന്നും അതിന് കാരണക്കാരായവര്‍ക്കെതിരേ നടപടിയെടുക്കണമെന്നും പരാതിയില്‍ പറയുന്നു.


ബിഹാറില്‍ നിന്നുള്ള രാജ്ഭര്‍ ആണ് പരാതി നല്‍കിയത.് കഴിഞ്ഞ 10ാം തീയതിയാണ് രാജ്ഭര്‍ തന്റെ കുഞ്ഞിനെയും കൊണ്ട് ബി.ആര്‍.ഡി മെഡിക്കല്‍ കോളജിലെത്തുന്നത്. എന്നാല്‍ കേസ് പൊലിസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.



Sharing is Caring